മട്ടന്നൂർ: ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചാവശേരി പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ കണിയാംപറമ്പിൽ എൻ. ഗോപാലനാണ് (74) മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. റോഡരികിലെ നടന്നുപോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: എം. നാരായണി. മക്കൾ: എം. ഷൈലജ (അങ്കണവാടി ഹെൽപ്പർ), ജിജേഷ് ചാവശേരി (ദീപിക മട്ടന്നൂർ ലേഖകൻ, മട്ടന്നൂർ പ്രസ് ഫോറം പ്രസിഡന്റ്). മരുമക്കൾ: വി. ലക്ഷ്മണൻ, കെ. ഹണി (അധ്യാപിക, മീത്തലെ പുന്നാട് യുപി സ്കൂൾ). സഹോദരങ്ങൾ: നാരായണി, ഭാരതി (ഇരുവരും എടക്കാനം), പരേതനായ കൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചാവശേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.